Monday, February 1, 2016

മനോരോഗങ്ങൾക്കു മാത്രമല്ല, മഹാസ്പർദ്ധകൾക്കും മറുമരുന്ന് എല്ലാക്കാലത്തും സംഗീതം തന്നെയെന്ന് ഈ 4ജി യുഗത്തിലും നമ്മൾ തെളിയിക്കുന്നു. ജീവിതത്തിൽ സങ്കടം വരുമ്പോൾ മാത്രമല്ല കണ്ണുകൾ ഈറനാവുന്നതെന്ന് മലയാളത്തിന്റെ കാവ്യാലാപസൌരഭമായ വി മധുസൂദനൻ നായർ സർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ധന്യവും ഭവ്യവുമായ ഏതു മുഹൂർത്തത്തിലും ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും ജാഗ്രതാവസ്ഥയിലാണെങ്കിൽ നമ്മളുടെ മനസ്സ് സഹജവാസനയാൽ അലിഞ്ഞ് അഹംബോധം ഇല്ലാതായിപ്പോകും. മനസ്സ് ഉള്ളതുകൊണ്ടാവും നമ്മളെല്ലാം ‘മനുഷ്യർ’ ആവുന്നതെന്ന മറ്റൊരു ഭാഷ്യം ഞാൻ പങ്കുവയ്ക്കുന്നു. രാജ്യവും അതിർ-എതിർബോധവുമെല്ലാം, കേവലം ഭൂപടരേഖാന്വയങ്ങളായി ശേഷിപ്പിച്ചിട്ട് എല്ലാക്കാലത്തും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിനേക്കാൾ ആവേഗത്തിൽ മനമുരുകുന്നവരാണു നാം ഭാരതീയർ എന്ന് ലോകത്തോട്, കാലത്തോട് വിളിച്ചുപറയാം..

No comments:

Post a Comment