എൻഡോസഫാനൊന്നും ഒന്നുമല്ല, നമ്മുടെ ഉള്ളിലെ സ്വാർഥതയുടെയും സഹജീവികളോട് കാട്ടുന്ന കപടമായ കാരുണ്യത്തിന്റെയും മുന്നിൽ! ഇരകളെ നേരിട്ടു കാണുന്നത് ഇതാദ്യമായാണ്. കാണാനുള്ള മന:ശക്തിയില്ല എന്ന് ഏറ്റുപറയുന്നു. പക്ഷേ കണ്ടിട്ടും കണ്ണിൽ നിന്നും മായാത്ത മറ്റുചിലതുണ്ട്: ചരിത്രത്തിൽ നിന്നും മണ്മറഞ്ഞുപോയ പുരാവസ്തുക്കൾക്കൊപ്പമോ, ഉപദ്രവിക്കാത്ത ശിലായുഗജീവികൾക്കൊപ്പമോ നിന്ന് ഒരു സെൽഫി എടുക്കാൻ പറ്റുന്ന ലാഘവത്തോടെ നമ്മുടെ നായകനരസിംഹങ്ങൾ മിന്നിമറയുന്ന മീഡിയ ചാത്തന്മാരുടെ മുന്നിൽ കണ്ണുനനയ്ക്കുന്നത്! ആർദ്രത ഉള്ളിൽപ്പേറുന്നവരെ കൂട്ടത്തിൽ നിന്നും വേർതിരിച്ചറിയാൻ നന്നേ പാടുപെടേണ്ടിവന്നു. യുഗപുരുഷന്മാരുടെ ഫോട്ടം പിടിക്കാൻ ചാത്തന്മാരുടെ തള്ള് വേറെ! തൊട്ട് ഇടതുവശത്തായി പന്തലിൽ ഒരേ നിർവികാരം പങ്കിട്ട് മുതിർന്നുപോയെങ്കിലും ബാലചാപല്യത്തോടെ മടിയിൽക്കിടന്ന് ഓരോന്ന് കാട്ടിക്കൂട്ടുന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങളെ തലോടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അമ്മമാർ...വികസനം, മനുഷ്യനെയല്ല വാർത്തെടുക്കുന്നത്, ‘സ്പെസിമെനു’കളെയാണ്. മിന്നും വെളിച്ചം കണ്ടാൽ ഹാലിളകി എന്തും അടിച്ചുപൊട്ടിച്ചുകളയാനോ ഉടച്ചുവാർക്കാനോ അല്ലാതെ, ഈ വക വിഷത്തളിപ്പുകൾ മാനത്തുനിന്നും മാനവന്റെ തലയ്ക്കുമേലെ വീഴാതിരിക്കുവാനുള്ള കരുതൽചിന്തകൾ ഈ കരളുകളിൽ നിന്നും എന്നാവും പൊട്ടിമുളയ്ക്കുക?Tuesday, February 2, 2016
എൻഡോസഫാനൊന്നും ഒന്നുമല്ല, നമ്മുടെ ഉള്ളിലെ സ്വാർഥതയുടെയും സഹജീവികളോട് കാട്ടുന്ന കപടമായ കാരുണ്യത്തിന്റെയും മുന്നിൽ! ഇരകളെ നേരിട്ടു കാണുന്നത് ഇതാദ്യമായാണ്. കാണാനുള്ള മന:ശക്തിയില്ല എന്ന് ഏറ്റുപറയുന്നു. പക്ഷേ കണ്ടിട്ടും കണ്ണിൽ നിന്നും മായാത്ത മറ്റുചിലതുണ്ട്: ചരിത്രത്തിൽ നിന്നും മണ്മറഞ്ഞുപോയ പുരാവസ്തുക്കൾക്കൊപ്പമോ, ഉപദ്രവിക്കാത്ത ശിലായുഗജീവികൾക്കൊപ്പമോ നിന്ന് ഒരു സെൽഫി എടുക്കാൻ പറ്റുന്ന ലാഘവത്തോടെ നമ്മുടെ നായകനരസിംഹങ്ങൾ മിന്നിമറയുന്ന മീഡിയ ചാത്തന്മാരുടെ മുന്നിൽ കണ്ണുനനയ്ക്കുന്നത്! ആർദ്രത ഉള്ളിൽപ്പേറുന്നവരെ കൂട്ടത്തിൽ നിന്നും വേർതിരിച്ചറിയാൻ നന്നേ പാടുപെടേണ്ടിവന്നു. യുഗപുരുഷന്മാരുടെ ഫോട്ടം പിടിക്കാൻ ചാത്തന്മാരുടെ തള്ള് വേറെ! തൊട്ട് ഇടതുവശത്തായി പന്തലിൽ ഒരേ നിർവികാരം പങ്കിട്ട് മുതിർന്നുപോയെങ്കിലും ബാലചാപല്യത്തോടെ മടിയിൽക്കിടന്ന് ഓരോന്ന് കാട്ടിക്കൂട്ടുന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങളെ തലോടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അമ്മമാർ...വികസനം, മനുഷ്യനെയല്ല വാർത്തെടുക്കുന്നത്, ‘സ്പെസിമെനു’കളെയാണ്. മിന്നും വെളിച്ചം കണ്ടാൽ ഹാലിളകി എന്തും അടിച്ചുപൊട്ടിച്ചുകളയാനോ ഉടച്ചുവാർക്കാനോ അല്ലാതെ, ഈ വക വിഷത്തളിപ്പുകൾ മാനത്തുനിന്നും മാനവന്റെ തലയ്ക്കുമേലെ വീഴാതിരിക്കുവാനുള്ള കരുതൽചിന്തകൾ ഈ കരളുകളിൽ നിന്നും എന്നാവും പൊട്ടിമുളയ്ക്കുക?
കടൽക്കിഴവന്മാരുടെ ആർത്തിയിൽ മുങ്ങിപ്പോയ പേക്കിനാവുകളിലാണിന്നു ഭാരതത്തിന്റെ-കേരളത്തിന്റെ ‘നല്ല നാളെ’ കുരുങ്ങിക്കിടക്കുന്നത്. ജരാനരകൾ ബാധിച്ചാലും അധികാരത്തിന്റെ അപ്പക്കഷണങ്ങളോടും വീഞ്ഞിന്റെ വീര്യത്തോടും കൂടെ ഇനിയും പന്തീരാണ്ടുകാലം രമിച്ച് മദിച്ചു വാഴാനാണ് അവർക്കിഷ്ടം. യുക്തിഭദ്രമായ സ്വപ്നങ്ങൾ നെഞ്ചിലേറ്റിവരുന്ന നമ്മുടെ ചെറുപ്പം എപ്പോഴാണു നമ്മെ നയിക്കാനായി മുൻനിരയിലെത്തുക? രാജ്യത്തിന്റെ വരുമാനം മുഴുവൻ വായ് ഗുഹയ്ക്കുള്ളിൽ തിരുകിക്കയറ്റി തീറ്റിപ്പണ്ടാരങ്ങളായി പരിണമിക്കുന്ന ഈ സ്പീഷീസിന്റെ കൈകളിൽ നിന്ന് ആരാവും നമ്മെ രക്ഷപെടുത്തുക?
ഗാന്ധിജിയുടെ എക്സ്/വൈ/സെഡ് കാറ്റഗറി സുരക്ഷ ആത്യന്തികമായി അഹിംസ തന്നെയായിരുന്നു. എന്നാൽ ഇന്ന് ക്ഷുദ്രജീവികൾക്കുപോലും ‘ഒടയനും പഴിയും ഇല്ലാത്ത‘ നമ്മുടെ രക്തം വിയർപ്പാക്കി മാറ്റുന്നതിന്റെ ‘വാറ്റ്’ നൽകി കാലാകാലം തീറ്റിപോറ്റുന്നു. ജനസമ്മതി വളർത്തിയെടുക്കുന്നതോടൊപ്പം നമ്മുടെ പ്രതിപുരുഷന്മാരുടെയുള്ളിൽ പേടി കൂടിക്കൂടി വരുന്നുവെന്നത് ദാരുണമായ ഫലിതം തന്നെ. ആദർശം ആത്മരക്ഷാകവചമായി മാറുന്ന കാലം, ദിനോസോറുകളുടെ കാലത്തോടെ കഴിഞ്ഞുവല്ലോ!
ഒരാൾക്ക് ‘സ്വർണ‘വും മറ്റേ ആൾക്ക് ‘ദണ്ണ’വും നൽകി നമ്മുടെ സാംസ്കാരികമാലിന്യത്തിന്റെ വലിപ്പം, നഗരത്തിന്റെ ട്രേഡ് മാർക്കായ മഹാമാലിന്യ നിക്ഷേപത്തേക്കാൾ ഒട്ടും ചെറുതല്ലായെന്ന് തെളിയിച്ചു! നിസ്സാരഗന്ധി ഫെസ്റ്റിവലിൽ കാണിച്ച ഈ കലാപ്രകടനം ഈ കലാമാമാങ്കത്തെ ‘ബെസ്റ്റിവൽ’ ആക്കി. നമ്മുടെ ടൂറിസം വകുപ്പിനേ ഇതൊക്കെക്കഴിയുകയുള്ളൂ. ഹേമമാലിന്യത്തിന്റെ പേരിനും പെരുമയ്ക്കും സ്തുതി. സഞ്ചാരികൾക്കായുള്ള മൾട്ടികളർ ബ്രോഷറുകളിൽ മാത്രം കോൾമയിർകൊള്ളുന്ന തനതു കലാപാരമ്പര്യാഭിനിവേശത്തിന് ശതകോടിപ്രണാമം. മാർഗ്ഗമേതുമില്ലാതെ നിന്ന ‘മാർഗ്ഗി‘യോടും ആശാനോടും മാപ്പ് ചോദിക്കാനെങ്കിലും നമുക്ക് ആവട്ടെ.
Subscribe to:
Comments (Atom)


