Monday, February 1, 2016

നാവിൽ നമ്മൾ ചുറ്റിയിരിക്കുന്നത്, നേരായും നേരിന്റെ ശീലയല്ല, അതു ശീലവുമില്ല. ജനിച്ചുവീഴുമ്പോഴേ നമ്മൾ ചെന്നുവീഴുന്നത് ജാതിയുടെയും മതത്തിന്റെയും ഒരു നീണ്ട കോളത്തിലാണ്. പിന്നെ പറഞ്ഞിട്ടെന്തുകാര്യം? എങ്കിലും ഉള്ളിന്റെ ഉള്ളിലെങ്കിലും ഉള്ളിത്തൊലിയുടെ കനത്തിലെങ്കിലും നമ്മൾ സൂക്ഷിക്കണം: മാറ്റിവയ്ക്കപ്പെടുന്ന ഒരു ഹ്യദയവും പ്രവർത്തിച്ചുതുടങ്ങുമ്പോൾ അകത്തെ ഒരവയവത്തോടും ജാതിയുടെ പേരിൽ പോരടിക്കുന്നില്ല. ചോര ചിന്തുന്നുമില്ല. അശുദ്ധവിചാരവുമായി കടന്നുവരുന്ന രക്തത്തെപ്പോലും അത് അകറ്റിനിറുത്തുന്നു, അനാദികാലം മുതൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഒരു അസന്നിഗ്ധവാൽവിലൂടെ! ഈ അഖിലാണ്ഡത്തിൽ നമ്മൾ മാത്രമേയുള്ളൂ, ദുരാചാരഭരിതമായ ജീവിതക്രമവും ഉള്ളിൽ‌പ്പേറി പുറമേ മഹിതലേപനവുമായി നടക്കുന്നത്! മാനവികതയോട് ലജ്ജിച്ച് തലതാഴ്ത്താൻ മാത്രം പറയുന്നു..

No comments:

Post a Comment