Tuesday, February 2, 2016

ഒരാൾക്ക് ‘സ്വർണ‘വും മറ്റേ ആൾക്ക് ‘ദണ്ണ’വും നൽകി നമ്മുടെ സാംസ്കാരികമാലിന്യത്തിന്റെ വലിപ്പം, നഗരത്തിന്റെ ട്രേഡ് മാർക്കായ മഹാമാലിന്യ നിക്ഷേപത്തേക്കാൾ ഒട്ടും ചെറുതല്ലായെന്ന് തെളിയിച്ചു! നിസ്സാരഗന്ധി ഫെസ്റ്റിവലിൽ കാണിച്ച ഈ കലാപ്രകടനം ഈ കലാമാമാങ്കത്തെ ‘ബെസ്റ്റിവൽ’ ആക്കി. നമ്മുടെ ടൂറിസം വകുപ്പിനേ ഇതൊക്കെക്കഴിയുകയുള്ളൂ. ഹേമമാലിന്യത്തിന്റെ പേരിനും പെരുമയ്ക്കും സ്തുതി. സഞ്ചാരികൾക്കായുള്ള മൾട്ടികളർ ബ്രോഷറുകളിൽ മാത്രം കോൾമയിർകൊള്ളുന്ന തനതു കലാപാരമ്പര്യാഭിനിവേശത്തിന് ശതകോടിപ്രണാമം. മാ‍ർഗ്ഗമേതുമില്ലാതെ നിന്ന ‘മാർഗ്ഗി‘യോടും ആശാനോടും മാപ്പ് ചോദിക്കാനെങ്കിലും നമുക്ക് ആവട്ടെ.

No comments:

Post a Comment